ബാജിറാവു മസ്താനിയിലെ അടിപൊളി പാട്ടിനൊപ്പം അതിവേഗം ചുവടുവെച്ച് ട്രംപ്; വീഡിയോ വൈറലാകുന്നു

ബാജിറാവു മസ്താനിയിലെ അടിപൊളി പാട്ടിനൊപ്പം അതിവേഗം ചുവടുവെച്ച് ട്രംപ്; വീഡിയോ വൈറലാകുന്നു
trump-1

അമേരിക്കൻ പ്രിസിഡന്റ് ഡൊണാൾഡ്  ട്രംപിനെ ട്രോളാൻ കിട്ടുന്ന ഒരവസരവും സോഷ്യൽ മീഡിയ പാഴാക്കിക്കളയാറില്ല. അത്തരം ട്രോളുകൾ വൈറൽ ആകാറുമുണ്ട്.

ഇത്തവണ സോഷ്യൽ ലോകത്തു ട്രംപ് തിളങ്ങിയത് ഡാൻസിലൂടെയാണ്. ബാജിറാവു മസ്താനിയിലെ അടിപൊളിപ്പാട്ടിനൊപ്പം  നൃത്തം ചെയ്യുന്ന ട്രംപാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

സിനിമയിൽ  പെഷ്വാ പോരാളിയായി തകർത്തഭിനയിച്ച രൺവീർ സിങ്ങിന്റെ തലമാറ്റി അവിടെ ട്രംപിന്റെ തലവച്ചാണു ട്രോളന്മാർ ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.

ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന വിധമാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങിന്റെ ഒറിജിനലിനെ വെല്ലുന്ന മാഷപ്പാണ് മാഡ് ലിബറല്‍ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തത്.

പ്രേക്ഷകർക്കിടയിൽ ചിരിപ്പൂരം തീർക്കുകയാണീ വീഡിയോ. നിരവധിപ്പേർ റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറൽ.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം