ഓണത്തിന് തയ്യാറാക്കാന്‍ മൂന്നു പായസങ്ങള്‍,ഒന്ന് പരീക്ഷിച്ചു നോക്കൂ

0

ഏതൊരു മലയാളിയും ഓണ സദ്യ മറന്നാലും ഓണപാട്ടുകൾ മറന്നാലും പൂക്കളം ഒരുക്കിയില്ലേലും ഒരു അടുക്കളയിലും  ഓണപായാസം ഒരുക്കാൻ ആരും മറക്കാറില്ല .എന്താ ശരിയല്ലേ ?

പായസമധുരത്തില്‍ വൈവിധ്യങ്ങള്‍ ഏറെയാണ് .ഓണത്തിന് പായസമധുരം നുണയാതെ ഒരു സദ്യ ചിന്തിക്കാന്‍ കഴിയുമോ .ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഇതാ ചില പായസങ്ങള്‍ .

നേന്ത്രപ്പഴ പായസം
കേരളത്തിലെ പ്രശസ്തമായ ആറന്മുള ക്ഷേത്രത്തില്‍ കരക്കാര്‍ക്കായി നടത്തുന്ന വള്ളസദ്യയിലെ പ്രധാന ഇനമായ നേന്ത്രപ്പായസം എങ്ങനെ ഉണ്ടാക്കാമെന്നു നമുക്കു നോക്കാ0.
ചേരുവകള്‍: നേന്ത്രപ്പഴം നന്നായി പഴുത്തത്‌ 1 കി. ഗ്രാം
ശര്‍ക്കര 500 ഗ്രാം
പാല്‍ 500 എം എല്‍
നാളികേരം 3 എണ്ണം
ഏലക്ക 10 ഗ്രാം
അരിപ്പൊടി 150 ഗ്രാം
നെയ്യ്‌ 30 ഗ്രാം കശുവന്ദി , മുന്തിരി.

nenndranpazham

 

പാകം ചെയ്യുന്ന വിധം
ചിരകിയ നാളികേരം പിഴിഞ്ഞ്‌ ഒന്ന് രന്ദ്‌ മൂന്ന് പാലുകള്‍ വേറെ വേറെ മാറ്റി വെക്കുക. പാലും അരിച്ച അരിപ്പൊടിയും ചേര്‍ത്ത്‌ പത്ത്‌ ഗ്രാം നെയ്യും കലക്കി അടുപ്പത്ത്‌ വെച്ച്‌ വെള്ളമൊഴിച്ച്‌ കുറുകുമ്പോള്‍ രന്ദാം പാല്‍ ചേര്‍ക്കുക. ശര്‍ക്കര അടുപ്പത്ത്‌ വെച്ച്‌ വെള്ളമൊഴിച്ച്‌ ചൂടാക്കി അരിച്ചെടുത്ത്‌ പാനിയാക്കണം. പിന്നീട്‌ ഒരു കലത്തില്‍ മൂന്നാം പാല്‍ അടുപ്പത്ത്‌ വെച്ച്‌ ചൂടാക്കുക. തിളക്കുമ്പോള്‍ തൊലി കളഞ്ഞ്‌ കഴുകി വൃത്തിയാക്കിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ്‌ തിളക്കുന്ന മൂന്നാം പാലില്‍ ചേര്‍ക്കണം. പഴം വെന്താല്‍ ശര്‍ക്കര പാനിയും രന്ദാം പാലും ഒഴിച്ച്‌ ഇളക്കണം. കുറുകുമ്പോള്‍ ഒന്നാം പാലും ഏലക്കായുമ്മ് ചേര്‍ത്തിളക്കി വെയ്ക്കുക. ബാക്കി നെയ്യില്‍ കശുവന്ദിയും മുന്തിരിയും വറുത്തെടുത്ത്‌ നെയ്യോടുകൂടി പായസത്തില്‍ ചേര്‍ക്കണം. തണുക്കുമ്പോള്‍ പാകമായിരിക്കും.

ഇനി അട പ്രഥമന്‍ 

അട-250 ഗ്രാം ശര്‍ക്കര-അരക്കിലോ നെയ്യ്-200 ഗ്രാം നാളികേരം-3 ഏലയ്ക്ക-4 മുന്തിരി-10 കശുവണ്ടിപ്പരിപ്പ്-10 നാളികേരക്കൊത്ത്- അരക്കപ്പ് നാളികേരം ചിരകി ഒന്നാം പാല്‍, രണ്ടാംപാല്‍, മൂന്നാംപാല്‍ എന്നിവ എടുത്തു വയ്ക്കുക. അട മൃദുവാകുന്നതു വരെ വേവിയ്ക്കണം. ഇത് തണുത്ത വെള്ളത്തില്‍ കഴുകി മാറ്റിവയ്ക്കുക. ശര്‍ക്കര ഉരുക്കി അരിച്ചെടുക്കണം. ഇതിലേക്ക് അടയിട്ട് തീ കുറച്ചു വച്ച് രണ്ടുമിനിറ്റ് വേവിക്കണം. ശര്‍ക്കരയും അടയും കൂടിച്ചേരാനാണിത്. ഇതിലേക്ക് നാളികേരത്തിന്റെ രണ്ടും മൂന്നും പാലൊഴിച്ച് തിളപ്പിക്കുക. ഒരുവിധം കുറുകിക്കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കണം. ഇത് തിളച്ചു തുടങ്ങുമ്പോഴേ തീ കെടുത്തി ഏലയ്ക്കാപൊടി ചേര്‍ത്തിളക്കണം. നെയ്യില്‍ നാളികേരക്കൊത്ത്, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ച് പായസത്തില്‍ ചേര്‍ക്കുക. ഓണസദ്യ കെങ്കേമമാക്കാന്‍ അടപ്രഥമന്‍ തയ്യാര്‍.
ada

ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്‍റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ. ഇതാ പാല്‍പ്പായസം ഒന്നു പരീക്ഷിച്ചുനോക്കൂ

paalpayasam

ചേര്‍ക്കേണ്ട ഇനങ്ങള്‍

പാല്‍ – 5 ലിറ്റര്‍
പഞ്ചസാര – രണ്ടര കിലോ
അരി – 750 ഗ്രാം നെയ്യ്‌
അണ്ടിപ്പരിപ്പ്‌ – 300 ഗ്രാം
കിസ്മിസ്‌ – 500 ഗ്രാം

പാകം ചെയ്യേണ്ട വിധം
അരി വെള്ളത്തിലിട്ട്‌ വേവിക്കുക. വെന്തുതുടങ്ങുമ്പോള്‍ പഞ്ചസാരയും പാലുമൊഴിച്ച്‌ നല്ലവണ്ണം ഇളക്കുക. വെന്തുകഴിയുമ്പോള്‍ മറ്റ്‌ ചേരുവകളെല്ലാം ചേര്‍ത്ത്‌ ഒന്ന്‌ കൂടെ ചൂടാക്കിയെടുത്ത്‌ ഉപയോഗിക്കാം.