തിരുവനന്തപുരത്ത് ഒരാള്‍ വെട്ടേറ്റ് മരിച്ചു; വെട്ടിയത് സുഹൃത്തെന്ന് മൊഴി

0

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ വെട്ടേറ്റ ആള്‍ മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണ് മരിച്ചത്. അര്‍ധരാത്രി 12.30-ഓടെ പോത്തന്‍കോട്‌ വെച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോത്തന്‍കോട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഭവസ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു. കാലിൽ വെട്ടേറ്റ രാധാകൃഷ്‌ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഭവസ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുളള വഴിമദ്ധ്യേ രാധാകൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇരുവരും തമ്മിലുളള വാക്കുതർക്കത്തിനിടയിൽ അനിൽ തന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് രാധാകൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയത്. പ്രതിയ്‌ക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.