കുവൈത്തില്‍ പിടികൂടിയത് പത്ത് ലക്ഷം ദിനാര്‍ വിലമതിക്കുന്ന നിരോധിത ഗുളികകളും മയക്കുമരുന്നും

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകള്‍ പിടികൂടി. എട്ടു പാര്‍സലുകളിലായെത്തിയ അഞ്ച് ലക്ഷത്തിലേറെ ലിറിക്ക ഗുളികകളും 75 കിലോ മയക്കുമരുന്നുമാണ് കുവൈത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ചൈനയില്‍ നിന്നാണ് ഇവയെത്തിയത്. വിപണിയില്‍ 10 ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.