സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശിനി

0

കാസർകോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി നഫീസ(74) ആണ് മരിച്ചത്. കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്.

ഒരാഴ്ച മുമ്പാണ് നഫീസയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 39 ആയി.

നഫീസ എങ്ങനെ രോഗബാധിതയായെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. വിദേശത്തായിരുന്ന നഫീസയുടെ മകന്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് നഫീസയുടെ മരണം സ്ഥിരീകരിക്കുന്നത്. സംസ്‌കാരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.