സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0

മഞ്ചേരി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍(67)ആണ് മരിച്ചത്. ഈ മാസം 25 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹസനും കോവിഡ് സ്ഥിരീകരിച്ചു. 25നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 9.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.