സൗദി അറേബ്യയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച്​ മരിച്ചു

0

റിയാദ്​: സൗദി അറേബ്യയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ ശിവരാമപിള്ളയുടെ മകൻ അനിൽകുമാറാണ്​ (52) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്​.

22 വർഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്​. ഭാര്യ: സ്മിത രവീന്ദ്രൻ. ഏക മകൾ ആതിര പ്ലസ് വൺ വിദ്യാർഥിനിയാണ്​.