കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ആയിരുന്നു ജോലി. മെയ് 11നാണു കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജ്യത്ത് 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കൂടി മരിച്ചതോടെ കൊവിഡ് മരണം 118 ആയി. 841 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15691 ആയി. 246 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 248,314 പേർനീരീക്ഷണത്തിലുണ്ട്. അതിനിടെ കൊവിഡ് പ്രതിരോധത്തിനായി കുവൈത്ത് റാൻഡം അടിസ്ഥാനത്തിൽ പരിശോധന നടത്തും.