ഓണ്‍ലൈന്‍ റമ്മി: വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും കേരള ഹൈക്കോടതി നോട്ടീസയച്ചു

0

കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും എതിരേയാണ് നോട്ടീസ്. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്.

തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടിസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരും എന്നാരോപിച്ചാണ് ഹർജി കോടതിയിൽ എത്തിയത്. അതിൽ സംസ്ഥാന സർക്കാരിനെയും സംസ്ഥാന ഐടി വകുപ്പിനെയും ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും എതിർകക്ഷികളാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള റമ്മി കളികൾ സംഘടിപ്പിക്കുന്ന പ്ലേ ​ഗെയിം 24*7, മൊബൈൽ പ്രീമിയർ ലീ​ഗ് എന്നീ സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ബ്രാൻഡ് അംബാസിഡർമാരും ഹർജിയിൽ എതിർകക്ഷികളാണ്. ഇവർക്കെല്ലാം നോട്ടീസ് അയയ്ക്കാൻ കോ
തി നിർദ്ദേശിക്കുകയായിരുന്നു.

ഈ ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ നടപടികളുണ്ടാവണം. അതിനായി സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തു നിന്ന് നിലപാടോ നടപടിയോ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം.