ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ വ്യാജ രക്തം; വില 3100 രൂപ

ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ വ്യാജ രക്തം;  വില 3100 രൂപ
wedding-night-bed

ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും, നവവധു കന്യകയാണോ എന്ന് കണ്ടെത്തുന്ന സമ്പ്രദായം ഇന്നും പലയിടങ്ങളിലും പിന്തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. കന്യകാത്വം സംബന്ധിച്ച് അത്രയേറെ തെറ്റിദ്ധാരണകളാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. കന്യകാത്വം അല്ലെങ്കില്‍ വിര്‍ജിനിറ്റിയില്‍ ഒന്നും ഒരു കാര്യവുമില്ലെന്ന് ഇന്നത്തെ തലമുറ തുറന്നുപറയുമ്പോഴും അത് അങ്ങനെയല്ല എന്ന് സൂചിപ്പിക്കുകയാണ് ഓൺലൈൻ വിപണിയിലെ ആഗോള ഭീമൻമാരായ ആമസോൺ.

ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോൺ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.

'ഐ- വിർജിൻ-ബ്ലഡ് ഫോർ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിർജിൻ’ ആണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇവ ലഭിക്കുക. ഈ ഗുളിക ഉയർന്ന നിലവാരത്തിലുള്ള രക്തം ഉറപ്പ് നൽകുന്നുണ്ടെന്നും മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്നും ഇവരുടെ പരസ്യം പറയുന്നു. അതേസമയം പരസ്യത്തിനെതിരെയും ആമസോണിനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ