ഒപ്പം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുമ്പോള്‍ ജയരാമനാകുന്നത് ആരാകും ?

0

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പം ഹിന്ദിയിലേക്ക് റിമേക്ക് ചെയുന്നു.ഹിന്ദിയില്‍ പ്രിയദര്‍ശന്റെ പതിവ് നായകനായ അക്ഷയ് കുമാര്‍ ആയിരിക്കില്ല ഒപ്പം ഹിന്ദി പതിപ്പില്‍ നായകനാകുന്നത്. അക്ഷയ്ക്ക് പകരം അജയ് ദേവ്ഗണ്‍ ഒപ്പത്തിന്റെ ഹിന്ദിയില്‍ നായകനാകും. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു നായകന്‍.

uploads/news/2016/12/62600/oppam1.jpg

മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ മുഴുനീള അന്ധ കഥാപാത്രമാണ് ഒപ്പത്തിലെ ജയരാമന്‍. അന്ധ കഥാപാത്രമായുള്ള മോഹന്‍ലാലിന്റെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം അന്‍പത് കോടിയിലേറെ രൂപയാണ് തീയറ്ററുകളില്‍ നിന്ന് കളക്ഷന്‍ നേടിയത്. ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ തമിഴിലും തെലുങ്കിലും മൊഴി മാറ്റി എത്തും