ഓർക്കിഡ് ഓണം 2020- ആഗസ്ത് 29 ന്…

0

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലും സിംഗപ്പൂർ മലയാളി ക്ലബ്ബും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷം ആഗസ്ത് 28 ന്…

അതിജീവനത്തിന്റെ വർഷം എന്ന് വിശേഷിപ്പിക്കാവുന്ന ഈ 2020ൽ ഓർക്കിഡ് ഫിലിംസും സിംഗപ്പൂർ മലയാളി ക്ലബും ചേർന്ന് ഈ ഓണത്തിന് ഒരുക്കിയ “Orchid Singing Star 2020” ലെ അവസാനം റൗണ്ട് ഫൈനൽ മത്സരാർത്ഥികളെ ഉൾക്കൊള്ളിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിങ്ങിങ് സ്റ്റാർസ് അവരുടെ മത്സരാനുഭവങ്ങളും പാട്ടുകളുമായി പൂരാട ദിവസമായ 29/08/2020 സിംഗപ്പൂർ സമയം രാത്രി 8 മണിക്ക് ലൈവ് ഷോയിൽ വരുകയും 8:30ന് വിശിഷ്ട അതിഥിയായ മലയാളത്തിന്റെ സ്വന്തം വാനമ്പാടി, തമിഴകത്തിന്റെ ചിന്നക്കുയിൽ, ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരം ‘കെ എസ് ചിത്ര ഓർക്കിഡ് fb പേജ് വഴി ലൈവ് ഷോ അവതരിപ്പിക്കുകയും ഒപ്പം “Orchid Singing Star 2020” യുടെ ഫലപ്രഖ്യാപനം നടത്തുന്നതുമാണ് ഈ വർഷത്തെ മുഖ്യ പരിപാടികൾ..

തദവസരത്തിൽ എല്ലാ മലയാളി പ്രേക്ഷകരേയും ഓര്‍ക്കിഡ് ലൈവ് fb ഷോയിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഏവർക്കും വീണ്ടും ഒരിക്കൽ കൂടി സന്താഷകരമായ ഓണാശംസകൾ നേർന്നുകൊണ്ട്..

Orchid Films & Singapore Malayali Club (SMC)