ഇതാണ് ദംഗലിൽ കണ്ട ഗീഥാ കുമാരി ഫോഹാട്ടിന്റെ ഒറിജിനൽ പെർഫോമൻസ്

0

ദംഗൽ എന്ന ആമീർ പടം കണ്ട ആരും ഇനിയുള്ള കാലം ഗീഥാ കുമാരി ഫൊഹാട്ടിനേയും , ബബിതാ കുമാരി ഫൊഹാട്ടിനേയും, അവരുടെ അച്ഛനേയും മറക്കില്ല. ഇനി ടിവിയിൽ ഗുസ്തി മാച്ച് കണ്ടാൽ ചിലപ്പോൾ ഇതേ വരെ ആ മത്സരം കാണാൻ ശ്രമിച്ചിട്ടില്ലാത്ത നമ്മളിൽ പലരും ആ മാച്ച് മുഴുവൻ ഇരുന്ന് കണ്ടെന്നും വരും. അത്ര മാത്രം ചിത്രം പ്രേക്ഷകരുടെ മനസിൽ തട്ടിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് ദംഗൽ നൂറുകോടി ക്ലബ്ബിൽ കയറിയത് തന്നെ ഇതിൻറെ പ്രത്യക്ഷ ഉദാഹരണം.
എന്നാൽ ഇത് ഒരു യഥാർത്ഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ദംഗൽ എന്ന് സിനിമ കാണാത്ത പലർക്കും അറിയില്ല. ഹരിയാനയിലെ ഭിവാനി ജില്ലയിലെ മഹാവീർ സിംഗ് ഫോഗട്ട് എന്ന ദ്രോണാചാര്യ പുരസ്കാര ജേതാവിന്റെ ജീവിതമാണ് ദംഗലിന്റെ അടിസ്ഥാനം. ഗുസ്തിയിലെ ഇന്ത്യയിലെ ആദ്യ മെഡൽ ജേതാവായ മഹാവീറിന്റെ മൂത്ത മകൾ ഗീഥാ കുമാരി ഫോഹാട്ടിന്റെ മെഡലിലേക്കുള്ള യാത്രയാണ് സിനിമയുടെ കഥ. നിതേഷ് തിവാരിയാണ് ചിത്രത്തിൻറെ സംവിധായകൻ.

2010 കോമൺവെൽത്ത് ഗെയിംസ് പശ്ചാത്തലമാകുന്ന ക്ലൈമാക്സ് തന്നെയാണ് ചിത്രത്തിലെ ഏറ്റവും ഉദ്വേഗം നിറഞ്ഞ മുഹൂർത്തം. എന്നാൽ ആ ക്ലൈമാക്സിൽ കണ്ടതിനേക്കാൾ എത്രയോ ത്രില്ലടിപ്പിക്കുന്ന പെർഫോമൻസാണ് കോമൺവെൽത്ത് ഗെയിംസിൽ യഥാർത്ഥ ഗീഥ കാഴ്ച വച്ചത്. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 55 കിലോ ഫ്രീസ്റ്റൈൽ് ഇനത്തിലാണ് ഗീഥയുടെ മിന്നുന്ന പ്രകടനം.ഒന്ന് കണ്ടുനോക്കിയാലോ?