ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യർക്കെതിരെ പോലിസ് കേസ്

0

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ വാര്യർക്കെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം യുവാക്കളാണ് പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ സൂചിപ്പിക്കുന്നു. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

എന്നാൽ ഇത് വർഷങ്ങളായി കേരളത്തിലെ മുസ്ലിം സമുദായക്കാർ പാടി വരുന്ന പാട്ടാണ്. സിനിമയുടെ അണിയറക്കാരും ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകനെയും സംഗീത സംവിധായകനെയും ഒഴിവാക്കി പാട്ടിന്റെ ഒരു രംഗത്തിൽ വന്നു പോകുന്ന പ്രിയയ്ക്കെതിരെ പരാതി കൊടുത്തതെന്തിനാണെന്നത് അജ്ഞാതം. പൊലീസ് എന്തായാലും പരാതിയിന്മേൽ ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല.

അതേസമയം ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ പ്രകാശിനെതിരെ മുസ്ലീം മതപുരോഹിതര്‍ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലീകളും രംഗത്ത് വന്നിട്ടുണ്ട്.