90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി  ‘ഷെയ്പ് ഓഫ് വാട്ടർ’; ഗാരി ഓൾഡ്മാൻ നടൻ; ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

0

90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി  ‘ഷെയ്പ് ഓഫ് വാട്ടർ’. മികച്ച ചിത്രവും സംവിധായകനുമുൾപ്പെടെ നാല് ഓസ്കറുകൾ നേടി. സംഗീതത്തിനും പ്രൊഡക്ഷൻ ഡിസൈനുമുള്ള പുരസ്കാരങ്ങളും മെക്സിക്കൻ സംവിധായകനായ ഗില്യർമോ ദെൽ തോറോയുടെ ഈ ചിത്രത്തിനു തന്നെയാണ്. 12 നാമനിർദേശങ്ങൾ നേടി ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

അതേസമയം, ‘ഡാർക്കസ്റ്റ് അവറി’ലെ അഭിനയത്തിനാണ് ഗാരി ഓൾ‍ഡ്മാൻ മികച്ച നടനായും ‘ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിന് ഫ്രാൻസിസ് മക്‌ഡോർമണ്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.  ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിലായിരുന്നു പുരസ്കാരപ്രഖ്യാപനം. ജിമ്മി കിമ്മലായിരുന്നു അവതാരകൻ.

പ്രധാന പുരസ്കാരങ്ങൾ:

∙ മികച്ച ചിത്രം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’
∙ മികച്ച നടി ഫ്രാൻസിസ് മക്‌ഡോർമണ്ട് – ചിത്രം: ത്രീ ബിൽബോർഡ്‌സ്
∙ മികച്ച നടൻ – ഗാരി ഓൾഡ്മാൻ – ചിത്രം: ഡാർക്കസ്റ്റ് അവർ

∙ മികച്ച സംവിധായകൻ – ഗില്യർമോ ദെൽ തോറോ – ചിത്രം: ദ് ഷെയ്പ് ഒാഫ് വാട്ടർ)
∙ ഒറിജിനൽ സംഗീതം – റിമംബർ മീ – ചിത്രം: കൊക്കോ
∙ ഒറിജിനൽ സ്കോർ – ദ് ഷെയ്പ് ഓഫ് വാട്ടർ – സംവിധാനം: അലക്സാൻഡറെ ഡെസ്പ്ലാറ്റ്
∙ ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049 – സംവിധാനം: റോജർ എ. ഡീകിൻസ്

∙ ഒറിജിനൽ സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട് – തിരക്കഥാകൃത്ത്: ജോർദാൻ പീലേ
∙ അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം – തിരക്കഥ: ജെയിംസ് ഐവറി
∙ ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ് – സംവിധാനം: ക്രിസ് ഓവർടൺ, റേച്ചൽ ഷെൻടൻ
∙ ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽകിർക്ക്
∙ വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ 2049 – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ
∙ മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം: ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ
∙ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ – സംവിധാനം: ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ്
∙ ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ചിത്രം: ഡൻ
∙ മികച്ച സഹനടി – അലിസൺ ജാനി – ചിത്രം: ഐ ടാനിയ

∙ മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ – ചിലെ
∙ പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി – ദ് ഷെയ്പ് ഒാഫ് വാട്ടർ
∙ സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ – ചിത്രം – ഡൻകിർക്ക്
∙ സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ – ഡൻകിർക്ക്
∙ ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് – ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ
∙ കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ്

∙ മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക്∙ സഹനടൻ‌ – സാം റോക്ക്‌വെൽ – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.