ബിഗ് ബോസിലേക്ക് ഓവിയ വരുന്നു; ദിവസം വാങ്ങുന്ന പ്രതിഫലം 2.5 ലക്ഷം രൂപ

0

ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു. ബിഗ്‌ ബോസ്സിലേക്ക് ഒടുവില്‍ ഓവിയ തിരികെ വരുന്നു. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും മലയാളിയും തമിഴ് നടിയുമായ ഓവിയ പുറത്തായത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പരിപാടിയിലെ പ്രധാന ആകര്‍ഷണം ഓവിയയായിരുന്നു.

താരം പുറത്തായതോടെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞിരുന്നു. മാനസികമായി തനിക്ക് ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്വയം ഇറങ്ങിപ്പോകുകയായിരുന്നു ആരവ് എന്ന മത്സരാര്‍ത്ഥിയുമായ പ്രണയത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ഇപ്പോൾ ഓവിയയെ തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ടി കഠിന ശ്രമം നടത്തുകയാണ് ചാനൽ അധികൃതർ. ഓവിയയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തിരികെ കൊണ്ടുവരാനാണ് ചാനല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസം 2.5 ലക്ഷം രൂപ ഒരു ദിവസം നല്‍കാമെന്നാണ് പുതിയ ഓഫര്‍. താരം തിരികെ വന്നാല്‍ നല്‍കുന്ന പ്രതിഫലത്തിന്റെ ഇരട്ടി ലഭിക്കുമെന്നാണ് ബിഗ് ബോസ് അധികൃതർ കരുതുന്നത്.