ഭക്ഷണം കഴിക്കാനെത്തി; മടങ്ങിയത് കോടീശ്വരനായി

0

ഒരു ഹോട്ടലില്‍ പോയാല്‍ കോടീശ്വരനായി തിരിച്ചിറങ്ങാന്‍ സാധിച്ചാലോ ? റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്സിക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്. ഭക്ഷണം കഴിക്കാനായി റിക്ക് ചെന്ന് കയറിയത് ന്യൂയോര്‍ക്കിലെ ഗ്രാന്റ് സെന്‍ട്രല്‍ ഓയിസ്റ്റര്‍ ബാറിലാണ്. കഴിക്കാനായി ബാറിലെ മെനു ബുക്ക് നോക്കിയതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഓയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസ്റ്റ് ഓര്‍ഡര്‍ ചെയ്തു.

ഭക്ഷണം കഴിച്ച ഉടനെതന്നെ കട്ടിയുള്ള എന്തിലോ ചെന്ന് കടിച്ചപ്പോള്‍ റിക്ക് പല്ലിളകി ആകെ പ്രശ്‌നമായെന്നാണ്. പക്ഷേ ഇതെന്താണ് സംഭവമെന്ന് റിക്ക് നോക്കിയതോടെയാണ് അടുത്ത ഞെട്ടിക്കുന്ന കാഴ്ച്ച കണ്‍മുന്നില്‍ കണ്ട് റിക്ക് അന്താളിച്ച് പോയി. ഓയിസ്റ്ററിനുള്ളില്‍ കാണാറുള്ള പവിഴം കണ്ടാണ് ഞെട്ടിത്തരിച്ചിരുന്നു പോയത്. ബാര്‍ ജീവനക്കാരോട് സംഭവം അപ്പോള്‍ തന്നെ പറഞ്ഞില്ലെങ്കിലും ഇതേപ്പറ്റി ആരോടൊക്കെയൊ വിളിച്ചന്വേഷിച്ചതിന് ശേഷമാണ് അധികൃതരെ വിവരമറിയിച്ചത് .
കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഒയിസ്റ്ററിനുള്ളിൽ നിന്ന് മുത്ത് ലഭിക്കുന്നതെന്ന് റിക്കിനോട് ജീവനക്കാർ വ്യക്തമാക്കി.

റിക്കിന് ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ലെങ്കിലും അതിന് പുറമേ ചെറിയ കറുത്ത പൊട്ട് പോലുള്ള പാടുകളുമുണ്ട്. ഈ കറുത്ത പാടുകള്‍ ഉപയോഗിച്ച് പലതും മായ്ക്കാന്‍ കഴിയുമെന്നും, കൂടാതെ മുത്തിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കം എത്ര മാത്രമുണ്ടെന്ന് ഉള്ളതു പോലെയാണെന്നും മുത്ത് വ്യാപാരികള്‍ പറഞ്ഞു.
റിക്കിന് ലഭിച്ച മുത്തിന്റെ മതിപ്പുവില ഏകദേശം രണ്ടരലക്ഷത്തിലധികമാണ്. ആയിരം രൂപയുടെ ഭക്ഷണം കഴിക്കാനിറങ്ങിയ റിക്ക് ആന്റോഷിനെ ഭാഗ്യദേവത കടാക്ഷിച്ചത് മുത്തിന്റെ രൂപത്തിലാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.