മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ,​ കെ.ജി.ജയനും, സ്വാമി വിശുദ്ധാനന്ദയ്ക്കും പത്മശ്രീ

1

ന്യൂഡൽഹി: 2019ലെ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.നാടോടി സംഗീതജ്ഞ തീജൻ ബായി,​ ആഫ്രിക്കൻ രാജ്യമായ ദിബുട്ടിയുടെ പ്രസിഡന്റ് ഇസ്മായിൽ ഒമർ ഗുല്ല,​ എൽ ആൻഡ് ടി ചെയർമാൻ അനിൽകുമാർ മണിഭായി നായിക്,​ മഹാരാഷ്ട്രയിലെ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ബൽവന്ദ് മൊറോഷ്‌വർ പുരന്ദെ എന്നിവർ പദ്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി.
നടന്‍ മോഹന്‍ലാലും ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം.ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകൻ കെ.ജി. ജയനും പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ്, കൊല്‍ക്കത്തയിലെ കാന്‍സര്‍രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന്‍ ശങ്കര്‍മഹാദേവന്‍ തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.