പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെജെ യേശുദാസിനു പത്മവിഭൂഷൺ ഗുരു ചേമഞ്ചേരിക്ക് പത്മശ്രീ

0

രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളീയരുടെ അഭിമാനമായി ആറു മലയാളികൾക്കാണ് ഇത്തവണ പത്മ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഗാന ഗന്ധർവ്വൻ കെജെ യേശുദാസിനു പത്മവിഭൂഷണും ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പത്മശ്രീയും ലഭിച്ചു. സദ്ഗുരു ജഗ്ഗി വാസുദേവ്, ശരത് പവാർ, മുരളി മനോഹർ ജോഷി, പി.എ സാങ്മ (മരണാനന്തര ബഹുമതി) എന്നിവർക്കും പത്മവിഭൂഷൺ ലഭിച്ചു.മഹാകവി അക്കിത്തം, കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷി, മുന്‍ നിയമസഭാ സെക്രട്ടറി ടി.കെ വിശ്വനാഥന്‍, രാധ പട്വാൾ, കൈലാഷ് ഖേർ, വിരാട് കോഹ്ലി, സാക്ഷി മാലിക്, ദീപ കർമാക്കാർ, മാറിയപ്പൻ തങ്കവേലു, വികാസ് ഗൗഡ എന്നിവരാണ് പത്മശ്രീ ലഭിച്ച മറ്റുള്ളവർ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.