പീഡനത്തിന് കാരണം സത്രീകളുടെ വസ്ത്രധാരണമെന്ന് പാക് പ്രധാനമന്ത്രി; മറുപടിയുമായി മുൻ ഭാര്യ

1

ഇസ്ലാമാബാദ്: രാജ്യത്ത് ബലാത്സംഗക്കേസുകളും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുന്നതിനെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉത്തരമാണ് വിവാദമായിരിക്കുന്നത്.

ചില പോരാട്ടങ്ങള്‍ നിയമം കൊണ്ടുമാത്രം ജയിക്കാന്‍ കഴിയില്ലെന്നാണ് ഇമ്രാന്‍ അഭിപ്രായപ്പെട്ടത്. ഇസ്ലാം അനുശാസിക്കുന്ന പര്‍ദ പ്രലോഭനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.