ടി-20 ലോകകപ്പിൽ വിജയ സാധ്യത പാകിസ്താന്: ഷെയിൻ വോൺ

0

ടി-20 ലോകകപ്പിൽ വിജയസാധ്യത പാകിസ്താനെന്ന് ഓസ്ട്രേലിയയുടെ മുൻ ഇതിഹാസ സ്പിന്നർ ഷെയിൻ വോൺ. ഇന്ത്യക്കെതിരായ ആധികാരിക ജയത്തോടെ പാകിസ്താൻ ലോകകപ്പിൽ തങ്ങളുടെ സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണെന്നും വോൺ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഷെയിൻ വോൺ പ്രവചനവുമായി രംഗത്തെത്തിയത്.

“ലോകകപ്പിൽ എന്തൊരു പ്രകടനമാണ് പാകിസ്താൻ നടത്തിയത്. ഇന്ത്യക്കെതിരായ ആധികാരിക ജയത്തോടെ അവർ ഇപ്പോൾ കപ്പടിക്കാൻ സാധ്യതയുള്ള ടീമായിരിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം. വളരെ മികച്ച ഓൾറൗണ്ട് പ്രകടനം. എല്ലാ ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളെന്ന കീർത്തി ബാബർ അസം തുടരുകയാണ്.”- ഷെയിൻ വോൺ ട്വീറ്റ് ചെയ്തു.