ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം; പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

0

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ജമ്മു കശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം. നിയന്ത്രണരേഖയിലെ നൗഗാം സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വക്താവ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വക്താവ് വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്കിടയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം വര്‍ധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഭീകരവാദികള്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിനാണ് പാക്‌സൈന്യം വെടിവെപ്പ് നടത്തുന്നതെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.