ജര്‍മനിയും ജപ്പാനും അയൽ രാജ്യങ്ങളെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ട്രോളി കൊന്ന് സോഷ്യൽ മീഡിയ

ജര്‍മനിയും ജപ്പാനും അയൽ രാജ്യങ്ങളെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ട്രോളി കൊന്ന് സോഷ്യൽ മീഡിയ
imran-khan-please

ഇസ്ലാമാബാദ്: ഏഷ്യന്‍ രാജ്യമായ ജപ്പാനും യൂറോപ്യന്‍ രാജ്യമായ ജര്‍മനിയും  അയൽ രാജ്യങ്ങളെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇറാൻ പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇമ്രാന്‍ ഖാനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. എന്നാൽവാര്‍ത്താസമ്മേളനത്തിനിടെ നാക്ക് പിഴച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രോളി കൊല്ലുകയാണ്  ഇപ്പോൾ സോഷ്യൽ മീഡിയ.

''രണ്ട് രാജ്യങ്ങള്‍ക്ക് സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉത്തമ മാതൃകയാണ് ജര്‍മിനിയും ജപ്പാനും.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയും ജപ്പാനും അതിര്‍ത്തിയില്‍ സംയുക്തമായി വ്യവസായ ശാലകള്‍ തുടങ്ങുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധംദൃഢമാക്കുകയുമായിരുന്നു''- ഇതായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഫ്രാൻസിനെയാണ് ഇമ്രാൻ ഖാൻ ഉദ്ദേശിച്ചത്. പകരം ജപ്പാൻ എന്ന് പറഞ്ഞ് പോകുകയായിരുന്നു. എന്നാൽ  പിഴവ് ആഘോഷമാക്കി മാറ്റിയിരിക്കയാണ്  സോഷ്യൽ മീഡിയ. നാക്കുളുക്കിയതാണേലും സംഗതി വൈറലായി.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ