അഭിനന്ദനെ വിട്ടയക്കാൻ തയ്യാറാണ്; മോദിയുമായി സംസാരിക്കാന്‍ ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ട്; പാക് വിദേശകാര്യ മന്ത്രി

1

ന്യൂഡല്‍ഹി: കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കുന്ന കാര്യം പാകിസ്ഥാന്‍ പരിഗണിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. . പ്രധാനമന്ത്രി മോദിയുമായി ടെലഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതായി ഖുറേഷി പറഞ്ഞു. പാകിസ്ഥാന്‍ മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സഹായകരമാകുമെങ്കില്‍ ഇന്ത്യന്‍ വൈമാനികനെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായാണ് റിപ്പോര്‍ട്ട്‌. പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കുകയും അതില്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കുകയും ചെയ്യും. എന്നും അദ്ദേഹം പറഞ്ഞു.

അഭിനന്ദനെ യുദ്ധത്തടവുകാരനായി പരിഗണിക്കുന്നത് സംബന്ധിച്ചും ഏതു കണ്‍വെന്‍ഷന്‍ പ്രകാരമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ കണക്കിലെടുക്കുകയെന്നതു സംബന്ധിച്ചും അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് പാക് പത്രം റിപ്പോര്‍ട്ട് ചെയ്തു.