പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

0

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. പാലക്കാട് തച്ചംപാറ ദേശീയപാതയിലാണ് സംഭവം. പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചരക്കുലോറി പൂർണമായും കത്തിനശിച്ചു. അപകട കാരണത്തെപ്പറ്റി ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്നാണ് പ്രാധമിക നിഗമനം.

ഗ്യാസ് ടാങ്കറിലേക്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ നേരം കൊണ്ടാണ് തീ അണച്ചത്. ഗ്യാസ് ടാങ്കറിൽ ചോർച്ചയുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഇതുവഴിയുള്ള വാഹനങ്ങളെ വഴിതിരിച്ച് വിടുകയാണ്.