കൊടും ക്രൂരത: മകനെ ദൈവത്തിന് ബലി നൽകി അമ്മ

0

പാലക്കാട്; ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗര്‍ഭിണിയായ യുവതിയാണ് ആറ് വയസ്സുള്ള മകനെ വീട്ടിലെ ശൗചാലയത്തില്‍വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. ദൈവപ്രീതിക്കായി മകനെ അമ്മ ബലിനല്‍കിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകൻ ആമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിൽ കൊലപാതക വിവരം വിളിച്ചറിയിച്ചതെന്ന് എസ്.പി പറഞ്ഞു.മകനെ കൊന്നത് ദൈവത്തിനുവേണ്ടിയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മൂന്നു മാസം ഗർഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ആമിൽ.

ഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനി ഷാഹിദ ആറുവയസ്സുകാരനായ ആമിലിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാൽ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവർ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത്. ‘ദൈവത്തിന് വേണ്ടി മകനെ ബലി നൽകി’ എന്നാണ് ഇവർ പൊലീസിനോട് വിളിച്ചത് പറഞ്ഞത്. ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

ഭർത്താവ് സുലൈമാനും മറ്റു രണ്ടു മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പൊലീസ് എത്തിയ ശേഷമാണ് ഇവരും ഇക്കാര്യം അറിയുന്നത്. ഷാഹിദയെ ചോദ്യം ചെയ്തു വരികയാണ്. അതിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നും പാലക്കാട് എസ്.പി. ആർ വിശ്വനാഥൻ പറഞ്ഞു.

ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ ഉച്ചയോടെ അയൽ വീട്ടിൽ നിന്നും ഇവർ ജനമൈത്രി പൊലീസിന്‍റെ ഫോൺ നമ്പർ ശേഖരിച്ചിരുന്നു. ഈ നമ്പറിലേക്കാണ് ഇവർ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. കൃത്യത്തിനുശേഷം പോലീസിനെ നേരിട്ടുവിളിച്ച് കുറ്റമേറ്റ അമ്മ ഷഹീദയെ (32) ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്. സംഭവത്തില്‍ പ്രതിയായ അമ്മയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.