11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി; ഇതില്‍ നിങ്ങളുടെ കാര്‍ഡുമുണ്ടോ?; അതറിയാം

രാജ്യവ്യാപകമായി 11.44 ലക്ഷം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. ഒട്ടേറെ വ്യാജ പാൻ കാർഡുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടി.

11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി; ഇതില്‍ നിങ്ങളുടെ കാര്‍ഡുമുണ്ടോ?; അതറിയാം
pancard

രാജ്യവ്യാപകമായി 11.44 ലക്ഷം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. ഒട്ടേറെ വ്യാജ പാൻ കാർഡുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടി. നിയമമനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് ഉണ്ടാകാന്‍ പാടില്ല. വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ റജിസ്റ്റര്‍ ചെയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.

അസാധുവാക്കപ്പെട്ടവയ്ക്കൊപ്പം നിങ്ങളുടെ പാൻകാർഡും ഉണ്ടോയെന്ന് പരിശോധിക്കാം:

ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിക്കുക.

ഹോം പേജിലെ Know Your PAN എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുറന്നു വരുന്ന വിന്‍ഡോയില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കുക.

പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ‘വണ്‍ ടൈം പാസ്‌വേഡ്’ സൈറ്റില്‍ ചേര്‍ക്കുക.

പാന്‍ കാര്‍ഡ് അസാധുവാക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും.

നിങ്ങള്‍ നല്‍കിയ അതേ വിശദാംശങ്ങളുള്ള ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉള്ളപക്ഷം കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടിവരും.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ