ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; രക്ഷകനായി യുവാവ്; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്

0

ഓടുന്ന ട്രെയിനിൽ ഓടിക്കയറുന്നത് അപകടമാണെന്നറിയാമെങ്കിലും ആളുകൾ ഈ ശീലം മട്ടൻ തയ്യാറല്ല. ഇങ്ങനെ ഓടിക്കയറി ജീവൻ നഷ്ട്ടപെട്ട ഒരുപാട് പേരുണ്ട്. എന്നാലും നാം സ്വയംതിരുത്താൻ തയ്യാറാവാറില്ല. അത്തരത്തിലൊരു അപകടനമാണ് കഴിഞ്ഞ ദിവസം മുംബൈ മലാഡ് റെയില്‍വെ സ്റ്റേഷനില്‍ സംഭവിച്ചത്. സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച യുവതിയാണ് പിടിവിട്ട് വീണത്. പ്ലാറ്റ് ഫോമിൽ നിന്നും ട്രാക്കിലേക്ക് വീഴാൻ തുടങ്ങിയ യുവതിയെഓടിയെത്തിയ യുവാവ് രക്ഷിക്കുകയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സംയോജിതമായ ഇടപെടലാണ് അപകടത്തലില്‍ നിന്നും ഇവരെ രക്ഷിച്ചത്. ഉടൻ തന്നെ റയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ പരിശോധിച്ചു. ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിഡിയോ കാണാം.