എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരൻ നഗ്നനായി നടന്നു

2

ലക്നൗ: ഇന്നലെ ദുബൈയിൽ നിന്നും ലഖ്നൗവിലേയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ഒരു യാത്രക്കാരൻ വസ്ത്രമഴിച്ച് നഗ്നനായി നടന്നു. വിമാനത്തിൽ 150ഓളം പേരുണ്ടായിരുന്നു.
വസ്ത്രം പൂർണ്ണമായി അഴിച്ച്, ഇയാൾ വിമാനത്തിൻറെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു. ഉടൻതന്നെ ജീവനക്കാർ ബ്ലാങ്കറ്റ് കൊണ്ടുവന്ന് ഇയാളെ പുതപ്പിച്ച്, സീറ്റിൽ ബന്ധിപ്പിച്ച് ഇരുത്തുകയായിരുന്നു.
ഉച്ചയ്ക്ക് 12.05ഓടെ വിമാനം ലഖ്നൗവിൽ എത്തിയ ശേഷം, ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.