എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ യാത്രക്കാര്‍ ബാഗുകള്‍ എടുക്കുന്ന തിരക്കില്‍

0

ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം തീപിടിച്ച് കത്തിയമരുമ്പോള്‍ ജീവനും കൊണ്ട് രക്ഷപ്പെടുന്നതിനിടയില്‍ യാത്രക്കാര്‍ തിടുക്കം കാട്ടിയത് കൈയ്യില്‍ കിട്ടിയ ബാഗുകള്‍ എടുക്കാന്‍ .മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു ഓരോ യാത്രക്കാരനും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഉണ്ടായത്. ആ നിമിഷത്തില്‍ അവര്‍ എങ്ങനെയാകും പ്രതികരിച്ചിട്ടുണ്ടാകുക എന്നതാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ കാണിച്ചുതരുന്നത്. ഒരു യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് പുറത്തുവന്നിരിക്കുന്നത്.

വിമാനത്തിനകത്ത് പരിഭ്രാന്തരായി കൈയില്‍ കിട്ടിയതെല്ലാം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത് .എഞ്ചിന് തീപിടിച്ച് പുക വിമാനത്തിന് അകത്തെത്തിയപ്പോഴേക്കും എല്ലാവരും ഭയപ്പെട്ട് പുറത്തുകടക്കാനുള്ള വെപ്രാളം കാണിച്ചിരുന്നു. എന്നാല്‍ ആ വെപ്രാളത്തിനിടയ്ക്കും ചിലര്‍ തങ്ങളുടെ ബാഗ് എടുക്കാനുള്ള ശ്രമവും വീഡിയോയില്‍ കാണാം. മറ്റുചിലര്‍ ഉറക്കെ പ്രാര്‍ത്ഥിച്ചും കരഞ്ഞുനിലവിളിക്കുന്നതുമെല്ലാം കേള്‍ക്കാം. ഒരാള്‍ ലാപ് ലാപ് ടോപ്പ് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ബാഗുകള്‍ എടുക്കാതെ രക്ഷപ്പെടാനായി വിമാനത്തിലുണ്ടായിരുന്ന സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറത്തേക്ക് ചാടാനായി ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ബാഗുകള്‍ എടുക്കാതെ പുറത്തേക്ക് വരില്ല എന്ന വാശിയിലായിരുന്നു ചില യാത്രക്കാരെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

282 യാത്രക്കാരും 18 വിമാന ജോലിക്കാരും ഉൾപ്പെടെ 300 പേരാണ് വിമാനത്തിൽ ഉണ്ടായത്.യാത്രക്കാർ ഇറങ്ങി 45 സെക്കന്റിനുള്ളിൽ വിമാനത്തിൽ നിന്നു പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ജീവനെക്കാളേറെ ബാഗുകള്‍ക്ക് വില കൊടുത്ത യാത്രക്കാരെ കളിയാക്കി ട്രോളും ഇറങ്ങിയിട്ടുണ്ട്.