പ്രതിഷേധം ഫലിച്ചു; ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

0

ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇതോടെ പാസ്‌പോര്‍ട്ട് നിലവിലെ സ്ഥിതി തുടരും. പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് ഉപേക്ഷിച്ചത്. പാസ്‌പോര്‍ട്ടില്‍ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും പിന്‍വലിച്ചു. വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി തുടര്‍ന്നും പാസ്‌പോര്‍ട്ട് ഉപയോഗിക്കാം. സാധാരണക്കാരായ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ചൂഷണത്തില്‍ നിന്ന് തടയുന്നതിന് ഓറഞ്ച് പാസ്‌പോര്‍ട്ട് കൊണ്ടു വരുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. എന്നാല്‍ ഇത് രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.