ഇനി മൊബൈൽ ഫോണിൽ നിന്നു പാസ്പോർട്ടിന് അപേക്ഷിക്കാം

0

ഇനി മൊബൈൽ ഫോണിൽ നിന്നു പാസ്പോർട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ആൻഡ് വീസ കോൺസുലർ പുറത്തിറക്കിയ എം പാസ്പോർട്ട് (mPassport Seva) ആപ്പ് മുഖേനയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.

പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിക്കാനും സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാനും അപേക്ഷകന്റെ ഏറ്റവും അടുത്തുള്ള പാസ്പോർട്ട് സേവാകേന്ദ്രം കണ്ടെത്താനും ഈ ആപ്പിലൂടെ സാധിക്കും. പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ഫീസ്, പാസ്പോർട്ടിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകുന്നു.

പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, ജില്ലാ പാസ്പോർട്ട് സെൽ, വെരിഫിക്കേഷൻ നടക്കേണ്ട പൊലീസ് സ്റ്റേഷനുകൾ, റീജനൽ പാസ്പോർട്ട് ഓഫിസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ അപേക്ഷകനു സൗകര്യപ്രദമായ ദിവസം അപ്പോയ്ന്റ്മെന്റ് ലഭ്യതയുണ്ടോ എന്നും പരിശോധിക്കാം. ആപ്പ് പ്ലേ സ്റ്റോറിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.