കഴിഞ്ഞ വര്ഷം ലോകത്ത് ഏറ്റവുമധികം ഉപയോഗിച്ച പാസ്‌വേര്‍ഡ്‌ ദാ ഇതാണ്

0

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ്‌ എന്താകും.അത് കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ ഐറ്റി കമ്പനികളുടെ പഠന റിപ്പോര്‍ട്ട്.

2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ച പാസ്‌വേഡ് കണ്ടെത്തിയിരിക്കുകയാണ് ഈ കമ്പനികള്‍ .123456. 10 മില്ല്യണ്‍ ജനങ്ങളോളം സോഷ്യല്‍ മീഡിയ, ഫോണ്‍, ഫോണ്‍ ബാങ്കിങ് അക്കൗണ്ട് തുടങ്ങിയവയ്ക്ക് 123456 എന്ന കോഡാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

പഠന പ്രകാരം 123456, എന്നതു കഴിഞ്ഞാല്‍ 123456789, 111111, 123123, 987654321, 1234567890 എന്നിവയാണ് ആദ്യ 10 പാസ്‌വേഡുകളിലുള്ളത്. ഏറ്റവും അശ്രദ്ധമായി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് പഠനം നടത്തിയ കമ്പനികള്‍ പറയുന്നു. സാധാരണക്കാര്‍ക്കു പോലും അനായാസം നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.പാസ്‌വേഡ് ഉപയോഗിക്കുമ്പോള്‍ നമ്പരുകളും അക്ഷരങ്ങളും മാത്രം വരുന്ന പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതിലും ഇവ രണ്ടും ചേര്‍ന്ന, പരമാവധി 9 അക്ഷരങ്ങളടങ്ങുന്ന പാസ്‌വേഡ് ഉപയോഗിക്കണം. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്സ്‌വേഡ് എന്ന രീതിയും ശരിയല്ല. നിങ്ങളുടെയോ, അടുപ്പമുള്ളവരുടെയോ പേര് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലെന്ന് വിദഗ്ദര്‍ പറയുന്നു.