ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ വിവാഹിതനായി

1

അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഇരുവരും കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ദിഗാസാറിൽ കുടുംബ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തികച്ചും ലളിതമായ ചടങ്ങുകളോട് കൂടിയായിരുന്നു വിവാഹം.


എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് കിഞ്ചല്‍. പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന ഹാര്‍ദിക് ഗുജറാത്തില്‍ വലിയ സ്വാധിനമുള്ള യുവ നേതാവായി മാറിയിരിക്കുകയാണ്.