നിങ്ങളുടെ വീടിന്റെ ചുമരില്‍ ഇത്തരം ചിഹ്നങ്ങൾ കണ്ടാൽ സൂക്ഷിക്കുക!

0

നിങ്ങളുടെ വീടിനു പുറത്തെ ഭിത്തിയിൽ ഇതുപോലുള്ള ചിഹ്നങ്ങൾ ഉണ്ടോ ?എന്നാല്‍ സൂക്ഷിക്കുക . ഇതുപോലൊരു മുന്നറിയിപ്പ് നൽകിയത്  പത്തനംതിട്ട എസ്‌പിയാണ്.ചിത്രം സഹിതം അദ്ദേഹത്തിന്റെ പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു . നിങ്ങളുടെ വീടിനു പുറത്തെ ഭിത്തിയില്‍ എവിടെയെങ്കിലും ചിത്രങ്ങളില്‍ കാണുന്ന രീതിയിലുള്ള ചിഹ്നങ്ങള്‍ ഉണ്ടോ എന്നു നോക്കുക.കാരണം ഇതൊരു മുന്നറിയിപ്പാണ് .മറ്റാരുടെയും അല്ല ,കള്ളന്മാരുടെ തന്നെ !

sp

കള്ളന്മാര്‍ ഉപയോഗിക്കുന്ന രഹസ്യ ചിഹ്നങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഓരോ ചിഹ്നത്തിനും ഓരോ അര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒരു ചിഹ്നം സൂചിപ്പിക്കുന്നത് കവര്‍ച്ചയ്ക്ക് ഈ വീട് നല്ലതാണെന്നും മറ്റൊന്ന് ഈ വീട്ടില്‍ മോക്ഷണം റിസ്‌ക്കാണെന്നും, വേറൊന്ന് മോഷ്ടിക്കാന്‍ ഇവിടെയൊന്നുമില്ലെന്നും സൂചിപ്പിക്കുന്നു. ഇത്തരം ചിഹ്നങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതും നല്ലതാണ്.പിന്നെ ഒന്ന് കരുതി ഇരിക്കുക .മുന്‍കൂട്ടി അടയാളം തന്ന ശേഷം കള്ളന്‍ മോഷണത്തിന് വരുമോ എന്നൊരു സംശയം സ്വാഭാവികം ആയും ഉണ്ടാകാം .പക്ഷെ സംഗതി സത്യമാണെന്ന് തന്നെയാണ് എസ്‌പിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ സൂചിപ്പിക്കുന്നത് .കള്ളന്മാരുടെ ഓരോ സ്റ്റൈല്‍ ,അല്ലാതെ എന്തു പറയാന്‍ .