മെയ് മാസത്തിൽ പേളിയ്ക്കും ശ്രീനിഷിനും മംഗല്യം

മെയ് മാസത്തിൽ  പേളിയ്ക്കും ശ്രീനിഷിനും മംഗല്യം
48425259_1611589445608665_2314009318296387584_n

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ പേളി വ്യക്തമാക്കി.   ഇത്രയും നാള്‍ തങ്ങളുടെ യാത്രയുടെ കൂടെ നിന്നവരെല്ലാം വിവാഹത്തേയും അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

https://www.facebook.com/PearleMaaneyOnline/posts/1731724606928481

ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ എന്‍ഗേജ്‌മെന്‍റ് ഹൈലൈറ്റ് വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഇനി മെയ് മാസത്തിലെ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം