ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻക്ഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

മസ്റ്ററിങ് പൂർത്തിയാക്കി, അർഹരായ എല്ലാവർക്കും പെന്‍ഷൻ എത്തിക്കും. അഞ്ച് മാസത്തെ പെന്‍ഷനാണ് കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.