സാംസങ്, ആന്‍ഡ്രോയിഡ്, സിം കാര്‍ഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോള്‍, ഹൈക്കോടതി; ഈ നാട്ടിലെ ആളുകളുടെ പേരുകള്‍ വിചിത്രം

0

രാഷ്ട്രപതി ആടുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്, പ്രധാനമന്ത്രി ചന്തയില്‍ പോയിരിക്കുകയാണ്, സാംസങ്, ആന്‍ഡ്രോയിഡ്, സിം കാര്‍ഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോള്‍, ഹൈക്കോടതി..ഇതെന്താണ് ഈ പറഞ്ഞു വരുന്നത് എന്നാണോ .ഇതെല്ലം രാജസ്ഥാനിലെ ബൂംദി ജില്ലയിലെ റാം നഗര്‍ ഗ്രാമത്തിലെ ആളുകളുടെ  പേരുകള്‍ ആണ് .

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം .ബൂംദിയില്‍ റാം നഗര്‍ ഗ്രാമത്തില്‍ കാഞ്ഞാര്‍ സമുദായത്തില്‍ പെട്ട 500 ആളുകള്‍ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്.ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും സ്കൂളിന്റെ പടി പോലും കണ്ടിട്ടുമില്ല .എന്നാല്‍ രസകരം ആണ് ഇവിടുത്തുകാരുടെ പേരുകള്‍ .ഇവിടുത്തെ ആളുകള്‍ക്ക് എല്ലാം ഇയര്‍ന്ന റാങ്കില്‍ ഉള്ള പദവികളുടെയോ, ബ്രാന്‍ഡുകളുടെയോ പേരുകളാണ്. വായില്‍ വരുന്നതാണ് ഇവിടുത്തുകാര്‍ മക്കള്‍ക്ക്‌ ഇടുന്ന പേര് .അങ്ങനെ ചില പേരുകള്‍ ആണ് മേല്‍പറഞ്ഞത്‌ .സ്‌കൂളിന്റെ പടി പോലും ചവിട്ടാത്ത അമ്പതു വയസുകാരനാണ് ഇവിടുത്തെ കളക്ടര്‍.

ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും മോഷണം ഉള്‍പ്പെടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. അതിനാല്‍ തന്നെ പോലീസ് സ്റ്റേഷനും കോടതിയും മാത്രമാണ് സുപരിചിതം. അതിനാല്‍ ഭുരിപക്ഷം കുട്ടികളും ഈ പേരുകളില്‍ വന്നെത്തുന്നു. ഐജി, എസ്പി, മജിസ്ട്രേറ്റ് എന്നീ പേരുകള്‍ സാധാരണമാണെന്ന് ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപിക പറയുന്നു. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്റെ കുടുംബാംഗങ്ങള്‍ക്കിട്ട പേരുകള്‍ സോണിയ, രാഹുല്‍, പ്രിയങ്ക, എന്നിങ്ങനെയാണ്. മുത്തച്ഛനു ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാല്‍ ഒരാള്‍ക്ക് ‘ഹൈക്കോര്‍ട്ട്’ എന്ന പേരു ലഭിച്ചു. ഇത്തരം പേരുകള്‍ പരിചിതമായതോടെ ആളുകളുടെ വിചിത്രമായ പേര് കേട്ട് ആരും പരസ്പരം അത്ഭുതപ്പെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.