എച്ച്.ഡി.എഫ്.സി. ഓഹരി വിറ്റൊഴിവാക്കി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന

0

മുംബൈ: വായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഏപ്രിൽ – ജൂൺ പാദത്തിൽ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. ജൂൺ 30-ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയിൽ പ്രധാന നിക്ഷേപകരുടെ കൂട്ടത്തിൽനിന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഒന്നായ എച്ച്ഡിഎഫ്‌സിയില്‍ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം പിബിഒസി ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു.എന്നാല്‍ ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ എച്ച്ഡിഎഫ്‌സി പുറത്തുവിട്ട ഷെയര്‍ഹോള്‍ഡിംഗ് വിവരരേഖയില്‍ പിബിഒസിയില്ല.

മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ എച്ച് ഡിഎഫ്‌സി ഓഹരികളുടെ വില 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഏപ്രിലില്‍ 30 ശതമാനം കുതിച്ചുയര്‍ന്നു. 2020ലെ ഏറ്റവും താഴ്ന്ന തലത്തില്‍ നിന്ന് 30 ശതമാനത്തോളം ഉയര്‍ന്ന വിലയിലാണ് എച്ച്ഡിഎഫ്‌സി ഓഹരികള്‍ ഇപ്പോഴുള്ളത്.

മാർച്ച് 31-ന് എച്ച്.ഡി.എഫ്.സി.യിൽ 1.01 ശതമാനം ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വിപണിമൂല്യം വവലിയതോതിൽ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി സാമ്പത്തിക സേവന കമ്പനികളിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈന ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു.

പൊതുസമൂഹം അറിയാതിരിക്കാന്‍ ചൈനീസ് ബാങ്ക് എച്ച്ഡിഎഫ്‌സിയിലെ ഓഹരി പങ്കാളിത്തം കുറച്ചിരിക്കാനാണ് സാധ്യത ഏറെ. നിലവില്‍ എല്‍ഐസിയാണ് എച്ച്ഡിഎഫ്‌സിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിത്തമുള്ള കമ്പനി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.