പെര്‍ത്ത് വോളി ബോള്‍ ടൂര്‍ണമെന്‍റ്

0

ഗാന്ധി ജയന്തിയോടനുബന്ധിച്ച് 2016ഒക്ടോബര്‍ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക്  ആസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളെ കോര്‍ത്തിണക്കി കൊണ്ട് പെര്‍ത്ത് വോളി ക്ലബ് ഒരു വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നു.. ഒരു ദശാബ്ദക്കാലമായി പെര്‍ത്തിലെ എല്ലാ മലയാളികളുടെയും മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ പെര്‍ത്ത് വോളിക്ലബ് അതിന്‍റെ പത്താം വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന ഈ പ്രതിഭാസംഗമത്തിന് Striker Indoor Stadium, 55 Farrington Road, Leeming,WA 6149 വേദിയാകുന്നു.

മാതൃരാജ്യത്തില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലെ നിറസാന്നിധ്യങ്ങളായിരുന്ന മലയാളനാടിന്‍റെ എക്കാലത്തേയും അഭിമാനങ്ങളായിരുന്ന മിന്നും താരങ്ങള്‍ കംഗാരുവിന്‍റെ നാട്ടിലെ അരയന്നങ്ങളുടെ ഇടമായ പെര്‍ത്തില്‍ ഒത്തുചേരുന്നു. അതുല്യമായ സര്‍വീസുകളും അടക്കമുള്ള പാസ്സുകളും മിന്നല്‍ സ്മാഷുകളും പായിച്ചു കൊണ്ട് ഒരു കാലത്ത് ദേശീയ തലത്തെ തന്നെ അടക്കിവാണിരുന്ന അതുല്യ പ്രതിഭകള്‍ വീണ്ടും പെര്‍ത്തില്‍ ഒന്നിക്കുന്നു.

പുതുതലമുറയ്ക്ക് ഒരു നല്ല മാതൃകയും ആശയും ആവേശവും ഉണര്‍വും പകരുവാന്‍ ഉദ്ദേശിച്ചു കൊണ്ട് മുന്നിട്ടിറങ്ങിയിരിക്കുന്ന പെര്‍ത്ത് വോളിക്ലബിന്‍റെ പ്രഥമ സംരഭമായ ഈ വോളിബോള്‍ ടൂര്‍ണമെന്‍റ്,‌ ഒരു വന്‍വിജയമാക്കുവാന്‍ പെര്‍ത്തിലെ എല്ലാ നല്ലവരായ നാട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണമെന്ന്‌ വിനീതമായി അപേക്ഷിക്കുന്നു.

ലഘുഭക്ഷണശാലകള്‍ക്രമീകരിക്കുന്നതും മിതമായ നിരക്കില്‍ സൗത്ത് ഇന്‍ഡ്യന്‍ നോര്‍ത്ത് ഇന്‍ഡ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നതുമായിരിക്കും.

ഈ ആവേശോജ്വലമായ മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന Melbourne, Brisbane, Adelaide, Canberra, Punjab Indian ടീമുകളുടെ മാസ്മരിക പ്രകടനം കണ്ടാസ്വദിക്കുവാന്‍ എല്ലാ സഹൃദയരെയും സവിനയം ക്ഷണിക്കുന്നു.

ഒന്നാംസമ്മാനമായി 1501 ഡോളറും എവര്‍ റോളിംഗ്  ട്രോഫിയും രണ്ടാം സമ്മാനമായി 751 ഡോളറും നല്കുന്നു. സമ്മാനദാനചടങ്ങില്‍ പെര്‍ത്തിലെ ഇന്‍ഡ്യന്‍ കോൺസുല്‍ ജനറല്‍ സംബന്ധിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
ശ്രീ. ജോസ്  ജോസഫ്   0438 99 1189
ശ്രീ. ഷിജു മാത്യൂസ്       0422 233 161