രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു

0

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്.. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില കുറയുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു.

കൊച്ചിയിൽ 91 രൂപ 26 പൈസയാണ് ഇന്നത്തെ പെട്രോൾ വില. 85.84 രൂപയാണ് കൊച്ചിയിലെ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പതിനെട്ട് പൈസയുടെ കുറവ് മാത്രമാണ് വരുത്തിയിരിക്കുന്നത്.