പ്രണയാർദ്രമായ ചിത്രം; ലോകാദ്ഭുതങ്ങള്‍ക്കു മുമ്പിൽ അപരിചിതരെ ചുംബിച്ച് യുവതി

0

ആഗ്രഹങ്ങൾ ഓരോരുത്തർക്കും പലവിധമാണ് ആ ആഗ്രഹങ്ങളെയും സ്വപ്നങ്ങളും സഫലമാക്കാനുള്ള ഓട്ടപാച്ചിലാണ് നാം ഓരോരുത്തരും. എന്നാൽ ഇത്തരമൊരു ആഗ്രഹസാഫല്യം ഇപ്പോൾ സോഷ്യൽ മീഡിയയാകെ വൈറലായിക്കൊണ്ടിരിക്കയാണ്. ഈ ആഗ്രഹം ഒരു പുതുമയുള്ള വിഷയമല്ല എന്നാൽ അതുനടത്താണ് സ്വീകരിച്ച മാർഗമാണ് സോഷ്യൽ മീഡിയയാകെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

ലോകാദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ മുമ്പിൽ നിന്ന് പ്രണയാർദ്രമായ ഒരു ചിത്രം പകർത്തണം, അതായിരുന്നു ക്രിസ്റ്റിന കുക്കി എന്ന 23കാരിയുടെ ആഗ്രഹം. പ്രണയാർദ്രമായ ചിത്രം പകർത്താനായി, അവിടെ കണ്ട അപരിചിതനെയാണ് ക്രിസ്റ്റിന ചുംബിച്ചത്. ‘‘ഈഫൽ ടവറിനടുത്ത് കണ്ട് മനുഷ്യനോട് നമുക്ക് ചുംബിക്കുന്ന ഒരു ചിത്രം എടുക്കാമോ എന്നു ചോദിച്ചു. അങ്ങനെ പാരിസിൽ എനിക്ക് പ്രണയാര്‍ദ്രമായ നിമിഷങ്ങൾ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാമല്ലോ’’– ചിത്രം പങ്കുവച്ച് ക്രിസ്റ്റിന കുറിച്ചു.

ചിത്രം പകർത്തിയതിനുശേഷം അയാളോട് ക്രിസ്റ്റിന യാത്ര പറഞ്ഞു. ഇൗഫൽ ടവറിനു മുന്നിലെ ചുംബന ചിത്രം വൈറലായതോടെ മറ്റൊരു ചുംബന ചിത്രവും ക്രിസ്റ്റിന പകർത്തി. ഇറ്റലിയിലെ കൊളീസിയത്തിനു മുന്നിൽ നിന്നുള്ളതാണ് ഇത്. അർജന്റീനക്കാരനായ ഒരു സഞ്ചാരിയാണ് ഈ ചിത്രത്തിലെ നായകൻ. കൊളീസിയത്തിനു മുന്നിലാണ് ഇയാളെ ആദ്യമായി കാണുന്നത്.

ഇംഗ്ലണ്ടിലെ റീഡിങ്ങ് സർവകലാശാലയിലെ വിദ്യാർഥിനിയാണ് ക്രിസ്റ്റിന. സെമസ്റ്റർ പൂർത്തിയാക്കിയപ്പോൾ ലഭിച്ച അവധിയിൽ യൂറോപ്പ് യാത്രയ്ക്കായി ഇറങ്ങിയതാണ്. അതിനിടയിലാണ് അപരിചിതനെ ചുംബിച്ചതും ആ ചിത്രം വൈറലായതും.