വിശന്നു തളര്‍ന്ന മകളെയും തോളിലിട്ട് തെരുവില്‍ അന്ന് ആ അച്ഛന്‍ പേന വിറ്റുനടന്നു; എന്നാല്‍ ഇന്നോ?; ഒരുപാട് അഭയാര്‍ത്ഥികളുടെ ജീവിതം മാറ്റിയെഴുതിയ ഒരു കഥ

0

മകളെ തോളിലിട്ട് കണ്ണീരോടെ തെരുവിലൂടെ പേന വില്‍ക്കുന്ന പിതാവിന്റെ ചിത്രം ലോകത്തിന്റെ ഹൃദയത്തിലുടക്കിയിരുന്നു. ആ ഒരു ചിത്രം സ്വന്തം ജീവിതവും അഭയാര്‍ഥികളായ ഒരുപാടു മനുഷ്യരുടെ ജീവിതവും മാറ്റിയെഴുതിയ കഥയാണ് അബ്ദുല്‍ ഹലീം അല്‍ അത്തര്‍ എന്ന പിതാവിന് പറയാനുള്ളത്. 2015 ല്‍ ആണ് ലെബനനിലെ തെരുവില്‍ കരഞ്ഞു കൊണ്ട് പേന വില്‍ക്കുന്ന ഒരു അച്ഛന്റെയും ഒന്നുമറിയാതെ അച്ഛന്റെ തോളിലുറങ്ങിക്കിടന്ന മകളുടെയും ചിത്രം പുറംലോകം കണ്ടത്.
സിറിയന്‍ അഭയാര്‍ത്ഥികളായ അച്ഛന്റെയും മകളുടെയും ഈ ചിത്രം വൈറലായതു വളരെ പെട്ടന്നായിരുന്നു. ചിത്രം കണ്ട ഒരുപാട് ആളുകള്‍ സഹായവുമായി രംഗത്ത് എത്തി. 12878175 രൂപയാണ് അബുദുല്‍ ഹലീമിം എന്ന ഈ സിറിയന്‍ അഭയാര്‍ത്ഥിക്ക് ലോകം നല്‍കിയ സഹായം. ബാങ്കിലെ നിയമനടപടികള്‍ ഒക്കെ കഴിഞ്ഞ് തുകയുടെ 40 ശതമാനം ഇദ്ദേഹത്തിന് ലഭിച്ചു. ആ തുകകൊണ്ട് അദ്ദേഹം സ്വന്തം കാര്യം നോക്കുക മാത്രമല്ല ചെയ്തത്.

uploads/news/2017/02/76753/syria.jpg

ദുരിതമനുഭവിക്കുന്ന മറ്റ് അഭയാര്‍ത്ഥികളെ സഹായിക്കുക കൂടി ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബെയ്‌റൂട്ടില്‍ ഒരു ബേക്കറിയും കബാബ് ഷോപ്പും റസ്‌റ്റോറന്റെും തുടങ്ങി. ആ ബിസിനസില്‍ മറ്റ് അഭയാര്‍ത്ഥികളെയും പങ്കാളികളാക്കി. ബിസിനസ് പുരോഗമിച്ചപ്പോള്‍ ആ ഒറ്റമുറി വീട്ടില്‍ നിന്നു കുറച്ചുകൂടി സൗകര്യമുള്ള വീട്ടിലേയ്ക്ക് മാറി താമസിച്ചു. അന്നു വശന്നു തളര്‍ന്ന് അച്ഛന്റെ തോളില്‍ ഉറങ്ങി കിടന്ന മകള്‍ക്ക് ഇന്ന് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നുണ്ട്. അവളുടെ മൂത്ത സഹോദരന്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങി. തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നന്മയ്ക്കും ഈ മനുഷ്യന്‍ നന്ദി പറയുന്നത് ചിത്രം പകര്‍ത്തിയയാളോടാണ്. അതുപോലെ തന്നെ പണം തന്ന് സഹായിച്ച ഓരോ നല്ല മനസുകളോടും.