കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ഒരു മരണം

0

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണം. കശ്മീരിലെ കത്വയിൽ ഇന്നലെ രാത്രി 7.15ഓടെയാണ് അപകടം. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന എച്ച്എഎൽ ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. അപകട കാരണം വ്യക്തമല്ല.

ഹെലികോപ്റ്റർ പൈലറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹ പൈലറ്റിനു പരുക്കേറ്റു. അദ്ദേഹം സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.