“എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി”

0

“നീ ആരാണ്”?

“Iam An Agent..An Agent From The Heaven”

“ഈ കണ്ണിനകത്ത്…ഈ നെഞ്ചിനകത്ത് ഒരു ആത്മാവ് നിന്നെ കാണുന്നുണ്ട്.നിന്നെ കൊത്തിക്കീറുന്നത് വരെ ആ ആത്മാവിനെ ഞാൻ പിടിച്ചു നിർത്തും,അതിന് ശേഷം തുറന്ന് വിടും.നിനക്ക് പേടിയൊന്നും തോന്നുന്നില്ലല്ലോ മിസ്റ്റർ എഡ്വിൻ തോമസ്..നീ തന്തക്ക് ജനിച്ച വില്ലനാണ്..ഒരു തന്തക്ക് പിറന്ന മകനേ നിന്നെ നശിപ്പിക്കാനാകൂ..ഞാൻ നിന്നെ നശിപ്പിക്കാൻ വന്നതാണ്..വളരെ ഭംഗിയായി ഞാൻ നിന്നെ നശിപ്പിക്കും.”

“നീ എന്തിനാണ് വന്നത്..പറ..സത്യം പറ..നമുക്ക് വഴിയുണ്ടാക്കാം..ഞാൻ എന്ത് വേണമെങ്കിലും തരാം.”

“Yes..Give Me..എനിക്ക് ഒരു ചന്ദനമുട്ടി വേണം..നിന്റെ തല അതിൽ വച്ച് കത്തിക്കാൻ.അതിന് ശേഷം സ്വല്പം പെട്രോൾ,നിന്റെ ദേഹത്തൊഴിക്കാൻ..ഒരു സിഗാർ ലൈറ്റ്..ഒരു സിഗരറ്റ്..ചന്ദനമുട്ടി തലയിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് ലൈറ്റർ കൊണ്ട് സിഗററ്റ് കത്തിച്ച് ആ സിഗററ്റ് ഞാൻ നിന്റെ ദേഹത്തിടും..ഭും..പിന്നെ,നിന്നെ ഞാൻ കാണില്ല..നീ പോലും കാണില്ല..നോക്ക്,ഈ കണ്ണിലേക്ക് നോക്ക്..പതിനെട്ട് വർഷം മുൻപ് നീ സ്വർഗ്ഗത്തിലേക്കയച്ച ഒരു സാധുമനുഷ്യന്റെ കണ്ണുനീര് നിനക്കതിൽ കാണാം..നിന്നെ ജീവനോടെ മുക്കി കൊല്ലാൻ എനിക്കതിലൊരു തുള്ളി മതി..He Was My Great Father And Iam The Great Great Great Son..എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി”🔥🔥🔥

മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്ത് തീയേറ്ററുകളിൽ തകർത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഹൻലാൽ നായകനായ പിൻഗാമി എന്ന ഈ സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.വരവേൽപ്പ് എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം 5 വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നത്.രഘുനാഥ് പാലേരി ആയിരുന്നു സിനിമയുടെ തിരക്കഥ.മഴവിൽക്കാവടി,പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി സത്യൻ അന്തിക്കാടുമായി കൈ കോർത്തപ്പോഴെല്ലാം സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച എഴുത്തുകാരന്റെ തൂലികയുടെ മികവിൽ ആസ്വാദകർക്കും സംശയം ലവലേശമില്ലായിരുന്നു.ഹൈപ്പ് പതിന്മടങ്ങ് ഇരട്ടിച്ചു.സിനിമ മാഗസിനുകളിലും പത്രങ്ങളിലുമെല്ലാം വലിയ തോതിൽ ആവേശം..ഹിറ്റുകൾ മാത്രം സമ്മാനിച്ച കൂട്ടുകെട്ടിൽ നിന്ന് മറ്റൊരു മെഗാഹിറ്റല്ലാതെ ആരാധകർ വേറൊന്നും പ്രതീക്ഷിച്ചില്ല

സിനിമ പുറത്തിറങ്ങുന്നതിന് മുൻപേ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സിനിമയുടെ ടാഗ് ലൈനായിരുന്നു.മലയാളസിനിമ അന്നോളം കണ്ടതിൽ വച്ച് ഏറ്റവും മനോഹരവും വ്യത്യസ്തവുമായിരുന്നു അത്

“ശത്രുആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്”

സിനിമയുടെ മൂലകഥയുടെ എല്ലാ അർത്ഥവുംആ ഒരൊറ്റ വാചകത്തിൽ ഉണ്ടായിരുന്നു.

എന്നാൽ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തി സിനിമക്ക് ബോക്‌സ് ഓഫീസിൽ പരാജയപ്പെടാനായിരുന്നു നിയോഗം.എങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകരെ അന്നും ഇന്നും ആകർഷിക്കുന്ന സിനിമയാണ് പിൻഗാമി.തേന്മാവിൻ കൊമ്പത്ത് എന്ന ഭീമന് മുൻപിൽ എരിഞ്ഞൊടുങ്ങേണ്ടിയിരുന്ന ഒരു സിനിമയല്ല ഇതെന്ന് ആവർത്തനകാഴ്ചകളിൽ തോന്നാറുണ്ട്.ഈ സിനിമ അന്ന് പ്രേക്ഷകാംഗീകാരം അർഹിച്ചിരുന്നു

വ്യത്യസ്തതക്ക് വേണ്ടി എന്നൊക്കെ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ദയനീയമായി പരാജയപ്പെടാൻ മാത്രമേ സത്യൻ അന്തിക്കാടിന് വിധിയുള്ളൂ..ഈ സിനിമയുടെ കാര്യവും മറിച്ചായിരുന്നില്ല #ഒരാൾമാത്രം ആയാലും #നമ്പർവൺ_സ്നേഹതീരം ആയാലും ഇത്തരത്തിൽ പ്രേക്ഷകർ കൈവിട്ട അദ്ദേഹത്തിന്റെ വേറിട്ട സിനിമാശ്രമങ്ങളാണ്.#കളിക്കളം എന്ന സിനിമ മാത്രമേ അദ്ദേഹത്തിന്റെ വ്യത്യസ്തമായ Cinematic Approachൽ പ്രേക്ഷകർ സ്വീകരിച്ച സിനിമയെന്ന് തോന്നുന്നു.വഴിമാറി നടന്ന് പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം കുടുംബകഥയെന്ന സുരക്ഷിത ലവണത്തിലേക്ക് ഒതുങ്ങിയതായും പിന്നീടുള്ള അദ്ദേഹത്തിന്റെ Filmography എടുത്ത് പരിശോധിച്ചാൽ കാണാൻ സാധിക്കും.മോഹൻലാൽ-ജഗതി-സത്യൻ അന്തിക്കാട് സിനിമയെന്നാൽ കോമഡി സിനിമയാണ് എന്ന പ്രേക്ഷകരുടെ മുൻവിധിയാണ് പിൻഗാമി എന്ന സിനിമ നേരിട്ട ആദ്യത്തെ വെല്ലുവിളി.പതിവിനു വിപരീതമായി ശക്തമായ സ്ക്രിപ്റ്റ് കൊണ്ട് ഒരു പുതിയ ശൈലി ആക്ഷൻ ഫാമിലി സിനിമയാണ് സത്യൻ അന്തിക്കാട് മലയാളികൾക്ക് സമ്മാനിച്ചത്.മാസ്സ് മസാല പ്രതികാരകഥ പ്രതീക്ഷിച്ചവർക്കും കോമഡി പ്രതീക്ഷിച്ചവർക്കും ആദ്യ കാഴ്ചയിൽ അത്ര നല്ല അഭിപ്രായം നൽകാൻ സിനിമക്ക് കഴിഞ്ഞില്ല.അത് കൊണ്ടു തന്നെ മോഹൻലാൽ ആരാധകർക്ക് മാത്രം ഇഷ്ടപ്പെടുന്ന ഒരു സിനിമയായി പിൻഗാമിക്ക് തീയേറ്റർ വിടേണ്ടി വന്നു.സാധാരണ കൊമേർഷ്യൽ ആക്ഷൻ സിനിമകളുടെ ശൈലി സ്വീകരിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ വൻവിജയം നേടാൻ സാധ്യതയുള്ള തിരക്കഥയായിരുന്നു പിൻഗാമിയുടേത്.എന്നാൽ അണിയറ പ്രവർത്തകരാകട്ടെ അത്തരം വിട്ടുവീഴ്ചകൾക്കൊന്നും തുനിഞ്ഞതുമില്ല.കുടുംബചിത്രങ്ങളുടെ സംവിധായകനായ സത്യൻ അന്തിക്കാടിൽ നിന്ന് ഇങ്ങനെയൊരു സിനിമ അന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.സത്യത്തിൽ ഈ സിനിമക്ക് ബാധ്യതയായത് കാലാകാലങ്ങളായി അദ്ദേഹം ഊട്ടിയുറപ്പിച്ച ആ സൽപ്പേര് തന്നെയാകാം!!

സത്യൻ അന്തിക്കാടിനൊടൊപ്പം തന്നെ ഈ സിനിമയിൽ സ്മരിക്കേണ്ട മറ്റൊരു വ്യക്തി തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.ഭാഷാപരമായുള്ള പ്രയോഗങ്ങൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം.വേറെ ഏത് തിരക്കഥാകൃത്തായാലും പ്രാസമൊപ്പിച്ചു മാസ്സ് ഡയലോഗ് പറഞ്ഞു കളം വാഴേണ്ട സ്പേസ് നായകന് കൊടുത്തേനെ.എന്നാൽ രഘുനാഥ് പാലേരി അങ്ങനെ കല്പിച്ചു കൊടുക്കാത്തിടത്താണ് ക്യാപ്റ്റൻ വിജയ് മേനോൻ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകമനസ്സിൽ വിരജിക്കുന്നത്.തന്റെ ശത്രുവിനോട് പോലും ക്യാപ്റ്റൻ വിജയ് മേനോൻ അങ്ങേയറ്റം ബഹുമാനത്തോടെയും സൗമ്യതയോടും കൂടിയാണ് ഇടപഴകുന്നത്.അലറിവിളിച്ചും ഉച്ചത്തിൽ പ്രതികരിച്ചതും പ്രതികാരം തീർക്കുന്ന നായകകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്‍തനാണ് ഇതിലെ മോഹൻലാലിന്റെ കഥാപാത്രം.വില്ലനോട് സൗമ്യമായി താളത്തിൽ മൂർച്ചയുള്ള വാക്കുകൾ പ്രയോഗിക്കുന്ന വിജയ് മേനോനെ മോഹൻലാൽ അത്രമേൽ മനോഹരമായാണ് അവിസ്മരണീയമാക്കിയിരിക്കുന്നത്.വളരെ ഗ്രൗണ്ട് ലെവലിൽ നിന്ന് തുടങ്ങി കാവ്യാത്മകമായി തെളിഞ്ഞ് കത്തിപ്പടരുന്ന തരത്തിലുള്ള ഡയലോഗുകൾ സിനിമയുടെ ഭംഗിയും മാസ്മരികതയും വർധിപ്പിക്കുന്നു

He Was My Father My Great Father..and Iam The Great Great Son..എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന #പിൻഗാമി🔥🔥

ഇടംവലം നോകാതെ വില്ലനുമേൽ തുപ്പലിന്റെ ചെറുമഴ വിരിയിക്കുന്ന ഏച്ചു കെട്ടിയ ഡയലോഗല്ല ഇത്.സിംപിൾ ആയി കൊള്ളേണ്ടിടത്ത് കൊള്ളേണ്ടിടത്ത് കൊള്ളിക്കുന്ന ഒരു എഴുത്തുകാരന്റെ രചനാ പാടവമാണത്.ആ സിനിമയുടെ ടാഗ് ലൈൻ തന്നെയാണ് ആ ചിത്രവും.നിങ്ങളുടെ ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങളൊക്കൊരു പിൻഗാമിയുണ്ട്.ഇത്ര കൃത്യമായി ആ വാക്കിനോ സിനിമക്കോ ഒരു ഡെഫിനിഷൻ നൽകാനാകില്ല

മോഹൻലാൽ എന്ന നടന്റെ അസാധ്യവും അപാരവുമായ ടൈമിംഗാണ് പിൻഗാമിയിലെ ഏറ്റവും പ്രിയപ്പെട്ട ഘടകം.“ഐ ആം ഏൻ ഏജന്റ്..ഏൻ ഏജന്റ് ഫ്രം ഹെവൻ” എന്ന് ഡയലോഗിൽ തുടങ്ങി” ശ്രീരാമൻ അവതരിപ്പിക്കുന്ന പോലീസുകാരന്റെ മുൻപിൽ വച്ചുള്ള സീനും പിന്നെ വിക്രമനായി വന്നു സുകുമാരന്റെ കഥാപാത്രത്തിന്റെ നെഞ്ചിലേക്ക് തീകോരിയിട്ട് ഒരു ചിരിയും പാസാക്കി ചുമ്മാ നടന്നുപോകുന്ന ആ രംഗങ്ങളുമൊക്കെ എത്രമാത്രം Perfect ആണ്.

കുറച്ചു മാത്രം സ്‌ക്രീൻ പ്രസൻസുള്ള കഥാപാത്രമായിട്ടും സിനിമയുടെ ജീവാത്മാവും പരമാത്മാവും കുമാരേട്ടൻ എന്ന തിലകന്റെ കഥാപാത്രമാണെന്നതിൽ സംശയമില്ല.തന്റെ ഘനഗാംഭീര്യശബ്ദം കൊണ്ട് മോഹൻലാലിനൊപ്പം അടിമുടി സിനിമയിൽ നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്

ഇന്നസെന്റ്,ജനാർദ്ദനൻ,ഒടുവിൽ അടക്കമുള്ള അഭിനേതാക്കളുടെ മടുപ്പുളവാക്കാത്ത പ്രകടനം കൂടിയാണ് ഈ സിനിമയെ ഇന്നും പുതുമ ചോരാതത ദൃശ്യാനുഭവമാക്കുന്നത്.#Underated എന്ന വാക്കിലുപരി സത്യൻ അന്തിക്കാടിന്റെ ഏറ്റവും മികച്ച സിനിമയായി എനിക്ക് തോന്നിയിട്ടുള്ളത് പിൻഗാമിയാണ്.മൊത്തത്തിലൊരു നിഗൂഢതയുടെ മത്ത് പിടിപ്പിക്കുന്ന മണമുണ്ട് ഈ സിനിമക്ക്

“ഇല്ലിപ്പനത്ത് നാരായണൻ മകൻ കുമാരാ…നിന്റെ കള്ളത്തരം ഞാൻ കണ്ടു പിടിച്ചു..നിന്റെ മകളെ ഞാൻ കണ്ടു പിടിച്ചു ”

ഇങ്ങനെയുറക്കെ വിളിച്ചുപറഞ്ഞ് ക്യാപ്റ്റൻ വിജയ് മേനോൻ ആ തകര ടിൻ ചവിട്ടി ദൂരേക്ക് തെറിപ്പിക്കുമ്പോൾ..അത് ഇളകിയാടി ദൂരേക്ക് തെറിച്ചുപോയി അതിന്റെ ചലനം അവസാനിപ്പിക്കുന്നത് കാണുമ്പോൾ എന്തോ ഇപ്പോഴും ചുണ്ടിൽ അറിയാതെയൊരു മന്ദഹാസം വിടരുന്നുണ്ട്.