തലസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ‘പിങ്ക് പട്രോളിങ്’

0

സ്ത്രീ ‘സ്വാതന്ത്ര്യവും  സുരക്ഷയും ’ ഉറപ്പാക്കാന്‍ കേരള പൊലീസിന്‍െറ ‘പിങ്ക് പട്രോളിങ്’ സംഘം എത്തുന്നു.  മൂന്ന് കാറുകളിലായാണ് പട്രോളിങ് സംഘം നിരത്തിലിറങ്ങുക. സ്ത്രീകള്‍ കൂടുതലായി എത്തുന്ന മേഖലകള്‍, അവര്‍ക്കെതിരെ അതിക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടാകും. ഇവിടങ്ങളില്‍ പരിശോധനയും ശക്തമാക്കും. അടിയന്തരഘട്ടങ്ങളില്‍ ഉടനടി ഇവരുടെ സഹായം എത്തുകയും ചെയ്യും. സംഘത്തില്‍ വനിതാപൊലീസുകാര്‍ മാത്രമാകും ഉണ്ടാവുക. തിരുവന്തപുരത്താണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാകുന്നത്.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത്.
പ്രാരംഭഘട്ടമെന്ന നിലയില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടുന്ന പിങ്ക് ബീറ്റ് സംഘങ്ങളെ തിരുവനന്തപുരം  നഗരത്തില്‍ നിയോഗിച്ചിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ കാല്‍നടയായി ചെന്ന് പ്രശ്നപരിഹാരം കാണാനാണ് ഇവരെ നിയോഗിച്ചത്.
നഗരത്തിലെ 10 ഭാഗങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പൂവാലന്മാരില്‍നിന്ന് സ്ത്രീകളെ രക്ഷിക്കുക, അവര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവയും ഇവരുടെ ഉത്തരവാദിത്തമാണ്.
ഈ പദ്ധതി വിജയം കണ്ടതോടെയാണ്  പിങ്ക് പട്രോളിങ് സംഘത്തെ ഇറക്കുന്നത്.   സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ‘പിങ്ക് പട്രോളിങ്’ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.