പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ ആ മഹാമാരി തിരികെവരുമോ ?

0

പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ പ്ലേഗ് എന്ന മഹാരോഗം കൊന്നെടുക്കിയത് ആയിരങ്ങളെ ആണ്.കറുത്ത മഹാമാരി എന്നറിയപെട്ട ഈ മഹാവ്യതി ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയും ചെയ്തിരുന്നു .അതോകെ കഴിഞ്ഞ കാലം എന്ന് ആശ്വസിക്കാന്‍ വരട്ടെ .ലോകത്തു നിന്ന് മണ്‍മറഞ്ഞു എന്ന് കരുതിയിരുന്ന പ്ലേഗ് ഉള്‍പ്പെടെയുള്ള മഹാമാരികളുടെ അണുക്കള്‍ ഇപ്പോഴും നിലനിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു.

അമേരിക്കൻ നോവലിസ്റ്റ് ഡാൻ ബ്രൗണിന്റെ ‘ഇൻഫെർണോ’ എന്ന ത്രില്ലർ വായിച്ചവർക്കറിയാം ഒരു മാരകവൈറസ് പടരുന്നത് തടയാൻ ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) സുരക്ഷാഉദ്യോഗസ്ഥരുമെല്ലാം നടത്തുന്ന അധ്വാനത്തിന്റെ കഥ. ഇൻഫെർണോ എന്നു പേരിട്ട വൈറസിനെ പരത്തി ഒട്ടേറെ പേരെ കൊലപ്പെടുത്തുക വഴി, ജനസംഖ്യ കുറച്ച് ലോകത്തെ ‘രക്ഷിക്കാനാ’ണ് സോബ്രിസ്റ്റ് എന്ന കോടീശ്വരന്റെ നേതൃത്വത്തിലുള്ള ‘ദ് കൺസോർഷ്യം’ എന്ന സംഘത്തിന്റെ ശ്രമം. ബയോടെററിസ്റ്റ് എന്ന പേര് ഇതിനോടകം തന്നെ സോബ്രിസ്റ്റിന് ചാർത്തിക്കിട്ടിയിരുന്നു. ഒരു പ്ലാസ്റ്റിക്പായ്ക്കറ്റിലാണ് ഇയാൾ വൈറസിനെ സൂക്ഷിച്ചിരിക്കുന്നത്. അതൊന്നു പൊട്ടി വെള്ളത്തിലൊഴുകിയാൽ മതി ദശലക്ഷങ്ങളെ കൊല്ലാവുന്ന വിധം വൈറസ് പരക്കാൻ.

എന്നാൽ കഥയെന്നു പറഞ്ഞ് ഇതെല്ലാം തള്ളിക്കളയേണ്ട അവസ്ഥയല്ല ഇപ്പോഴുള്ളത്. ലോകത്തുനിന്ന് മറഞ്ഞുപോയതെന്നു കരുതുന്ന പല മാരകരോഗങ്ങളുടെയും അണുക്കൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ തന്നെ പുറത്തുവിട്ടത്. നിലവിൽ ഇവയ്ക്ക് മിക്കതിനും എതിരെ ആന്റിബയോട്ടിക്കുകളുണ്ട്. പക്ഷേ ആ മരുന്നിനെയും പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയങ്ങളെയും വൈറസുകളെയും ആർക്കുവേണമെങ്കിലും എളുപ്പത്തിൽ തയാറാക്കാനാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. മാത്രവുമല്ല അത്തരം രോഗാണുക്കളെ ജൈവായുധങ്ങളായി പ്രയോഗിക്കാനുള്ള സാധ്യകൾക്കെതിരെ കരുതിരിയിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.