ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബഹറിനിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി

0

ബഹ്‌റൈൻ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബഹറിനിൽ നിന്ന് പുറപ്പെട്ട റഷ്യൻ വിമാനമായ ഉറാല്‍ എയര്‍ലൈന്‍സ് അടിയന്തരമായി നിലത്തിറക്കി. മോസ്‍കോയിലേക്ക് പോവുകയായിരുന്ന ഉറാല്‍ എയര്‍ലൈന്‍സ് വിമാനമാണ് അസര്‍ബൈജാനിലെ ബകു വിമാനത്താവളത്തിലിറക്കിയത്. വിമാനം എയർപോർട്ടിൽനിന്ന് പുറപ്പെട്ട ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഉറാല്‍ എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കി. തുടര്‍ന്ന് തൊട്ടടുത്ത വിമാനത്താവളത്തില്‍ ലാന്റ് പൈലറ്റുമാർ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഉടൻ തന്നെ വിമാനം പരിശോധികച്ചെങ്കിലും സംശയിച്ചപോലൊന്നും കണ്ടെത്താനായില്ല.എന്നാല്‍ ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.