ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു

0

ഡൽഹി: ഒമിക്രോണ്‍ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ജനുവരി ആറിനായിരുന്നു പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്.

ദുബൈ എക്‌സ്‌പോ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്.

2015ലാണ് പ്രധാനമന്ത്രി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് അംഗീകാരവും മോദിക്ക് ലഭിച്ചിട്ടുണ്ട്.