ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി പ്രകാശനം ചെയ്തു

1

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്സ്) ക്ഷേത്രത്തിലാണ് 800 കിലോ ഗ്രാം ഭാരവും 670 പുറങ്ങളുമുള്ള വലിപ്പമേറിയ ഭഗവത് ഗീത പ്രകാശനം ചെയ്തത്.

New Delhi, Feb 26 (ANI): President of India, Ram Nath Kovind during a group photo with the awardees of the Gandhi Peace Prize at Rashtrapati Bhavan in New Delhi on Tuesday. Union Culture Minister Mahesh Sharma also present. (ANI Photo)


2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള ഭഗവത് ഗീതയില്‍ 18 പെയിന്‍റിങ്ങുകളുമുണ്ട്. കലാപരമായി രൂപകല്‍പ്പന ചെയ്ത പേജുകളുടെ കടലാസുകള്‍ നനഞ്ഞാല്‍ നശിക്കാത്തതോ കീറാത്തതോ ആണ്. ഇറ്റലിയിലെ മിലാനില്‍ അച്ചടിച്ച ഭഗവത് ഗീതക്കായി 2.2 ലക്ഷം യൂറോയാണ്(ഏകദേശം 1.80 കോടിരൂപ)ചിലവായത്.

ഇത് അച്ചടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വിശുദ്ധ ഗ്രന്ഥമാണെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.